ദോഹ: ‘ശുദ്ധവും സ്മാർട്ടുംസുസ്ഥിരവുമായ നഗരം’ എന്ന പ്രമേയത്തിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പബ്ലിക് ക്ലീന്ലിനസ് വകുപ്പ് ആദ്യ ദേശീയ പൊതുശുചിത്വ ഫോറം സംഘടിപ്പിച്ചു. സർക്കാർ–സ്വകാര്യ മേഖല,സർവകലാശാലകൾ, ഗവേഷകർ എന്നിവർ പങ്കെടുത്ത ഫോറം, നവീകരണം,കൃത്രിമബുദ്ധി, ആധുനിക സാങ്കേതികവിദ്യകൾ എന്നിവ പൊതുശുചിത്വ രംഗത്ത്പ്രയോജനപ്പെടുത്തുന്നതിൽ ഊന്നൽ നൽകി. ......
ദോഹ:പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനും കീടവ്യാപനം തടയുന്നതിനുമായി ഖത്തറിലുടനീളമുള്ള മുനിസിപ്പാലിറ്റികൾ ശക്തമായ കീടനിയന്ത്രണ ക്യാമ്പെയ്നുകൾ തുടരുന്നു. ഖത്തർ നാഷണൽ വിഷൻ 2030-നോട് ചേർന്ന് പരിസ്ഥിതി സുസ്ഥിരതയും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
നവംബർ 14 മുതൽ ഡിസംബർ 11 വരെ 8,949 കീടനിയന്ത്രണ സേവന അപേക്ഷകൾ ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ......
ദോഹ: വിദ്യാർത്ഥികളുടെ ഒഴിവുസമയം സാർഥകമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന സ്റ്റുഡന്റ് ആക്ടിവിറ്റീസ് – സ്പ്രിംഗ് 2025 പരിപാടി കഴിവുകളും മൂല്യങ്ങളും പ്രതിഭകളും വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിദ്യാഭ്യാസ, കായിക, പ്രായോഗിക പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിത്വവും സാമൂഹിക കഴിവുകളും മെച്ചപ്പെടുത്തുകയാണ് പദ്ധതി.
മൂന്നാം വർഷത്തിലേക്ക് കടക്കുന്ന ഈ പരിപാടി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഒരുക്കിയ ആറു കേന്ദ്രങ്ങളിലായാണ് നടപ്പാക്കുന്നത്. ......
തൃശൂർ: തൃശ്ശൂർ കോർപ്പറേഷനിലെ മേയർ പദവിയുമായി ബന്ധപ്പെട്ട പണപ്പെട്ടി ആരോപണത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കൗൺസിലർ ലാലി ജെയിംസ്, ഡിസിസി നേതൃത്വത്തിനെതിരെ വീണ്ടും രംഗത്ത്. ആരോപണങ്ങൾ ഉന്നയിച്ചതിന് സസ്പെൻഡ് ചെയ്യുകയല്ല, വിളിച്ചിരുത്തി സംസാരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് ലാലി പറഞ്ഞു. ......

ചെങ്ങന്നുർ: ഇന്ത്യയുടെ ആത്മാവാണ് ജവാൻമാർ ജീവിതം പൂർണ്ണമായി രാഷ്ട്രത്തിനായി
സമർപ്പിക്കപ്പെട്ടവരാണ് അവരെന്ന് ഫാ: റെനി കട്ടേൽ പറഞ്ഞു.
അഖില ഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത്ത്, തിരുവൻവണ്ടൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
സെൻറ് ഫ്രാൻസിസ് മലങ്കര ക്നാനായ കത്തോലിക് ദേവാലയ ഓഡിറ്റോറിയത്തിൽ നടന്ന
സൈനിക കുടുംബ സംഗമവും ക്രിസ്മസ് - പുതുവത്സരാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പര സ്നേഹത്തിലൂടെ മാത്രമേ മനുഷ്യ സ്നേഹിയാകാൻ സാധിക്കുകയെന്നും അതിലൂടെ മാത്രമേ രാഷ്ട്രത്തോടും ഭക്തിയുണ്ടാവുകയുള്ളു എന്നും
അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിറ്റ് മുഖ്യ രക്ഷാധികാരി ലെഫ്റ്റനൻഡ് കമാൻഡർ കുര്യാക്കോസ് മാത്യു (റിട്ട) മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡണ്ട് രാധാകൃഷ്ണൻ നായർ ഇ കെ അധ്യക്ഷനായി.
ജില്ലാ പ്രസിഡണ്ട് ബി രാജഗോപാലൻ നായർ, സൈന്യ മാതൃ ശക്തി ജില്ലാ പ്രസിഡണ്ട് രമാദേവി പിആർ, വാർഡ് മെമ്പർ സ്മിതാ രാജേഷ് ,
സനൽകുമാർ നെയ്പ്പള്ളിൽ, മുരളീധരൻ നായർ മുല്ലപ്പറമ്പിൽ, വേണു ജി നായർ, ശിവപ്രസാദ്, അനിൽ ശങ്കർ, രഞ്ജു വി നായർ, പ്രഭാ രതീഷ്, സരിത രാജീവ്, രാജേഷ് കുമാർ, നന്ദകുമാർ ജി എസ്, ഹരികൃഷ്ണൻ ,
സൈന്യ മാതൃ ശക്തി യൂണിറ്റ് സെക്രട്ടറി പ്രിയ സനൽ , അംഗം സജനി നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.
വീര മൃത്യുവരിച്ച ജവാന്മാർ, രാഷ്ട്രീയ - കലാ - സാംസ്കാരിക മേഖലയിൽ നമ്മേ വിട്ട് പിരിഞ്ഞവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചും
മാലിന്യമുക്ത കേരളം പ്രതിജ്ഞ എടുത്തുമാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
സ്കെ - മാർഷൽ ആർട്ടിസി (യുദ്ധം) മെഡലുകൾ നേടിയ കാർത്തികൃഷ്ണ, അർജുൻ പ്രദീപ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ......
ചെങ്ങന്നൂർ: കാനഡയിലെ ഡൗൺ ടൗൺ ഓക്ക് വില്ലിലെ പ്രശസ്തമായ
77- മത് സാന്താ ക്ലോസ് പരേഡിൽ പങ്കെടുക്കാൻ കേരളത്തിൻ്റെ
ചെറുമകൾക്ക് അവസരം
ലഭിച്ചു. ചെങ്ങന്നൂർ, മുളക്കുഴ ,
തെക്കേ മായാലിൽ, അഡ്വ വേണു
മുളക്കുഴയുടെ ചെറു മകൾ അരുന്ധതി ശ്യാം കൃഷ്ണയ്ക്കാണ്
ഈ അപൂർവ്വ ഭാഗ്യം ലഭിച്ചത്.
പരേഡിലെ ഈ വർഷത്തെ പ്രമേയം ('തീം)
( snow much fun )
സ്നോ മച്ച് ഫൺ
ആയിരുന്നു. ......
ചെങ്ങന്നൂർ: നഗരസഭാ ചെയർമാനായി യുഡിഎഫിലെ മനീഷ് കീഴാമഠവും വൈസ് ചെയർ പേഴ്സണായി സാലി ജയിംസും തെരഞ്ഞെടുക്കപ്പെട്ടു. എട്ടാം വാർഡ് കൗൺസിലറായ മനീഷ്, രണ്ടാം ഘട്ട വോട്ടെടുപ്പിൽ 13 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ......
ചേപ്പാട്: ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കന്ററി സ്കൂളിൽ എൻ എസ് എസ് ക്യാമ്പ് ഉത്ഘാടനം മാവേലിക്കര രൂപതാധ്യക്ഷൻ ഡോ മാത്യൂസ് മാർ പോളിക്കാർപസ് മെത്രാപ്പോലീത്ത നിർവഹിച്ചു. കുട്ടികളിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്നതായി കാണുന്നു എന്നും അത് തുടച്ചു നീക്കുന്നതിൽ എൻ എസ് എസിന് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ......